സൂപ്പർ താരം അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജാരായി
പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും ,തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും, മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിൽ നടൻ ഹാജരായത്.പോലീസ് സ്റ്റേഷന്റെ പരിസരത്തും മറ്റും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരിക്കുകയാണ്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. അതേസമയം അറസ്റ്റിലായ അല്ലുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും, തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം താൻ കേസന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും, നിയമത്തെ ബഹുമാനിക്കുന്നുവെന്നും ജയിൽ മോചിതനായതിന് ശേഷം നടൻ അല്ലു അർജുൻ പറഞ്ഞിരുന്നു.മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയേറ്ററിൽ എത്തിയത്.തിയേറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയേറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ കഴിഞ്ഞ ദിവസം പറഞ്ഞു.