Film NewsKerala NewsHealthPoliticsSports

നടൻ സിദ്ധിഖിന്റെ ഇടക്കാല  ജാമ്യം നീട്ടി സുപ്രീം കോടതി;  മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും 

02:34 PM Oct 22, 2024 IST | suji S

ബലാത്സംഗക്കേസിൽ പ്രതിയായ  നടൻ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. നടന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. അതുവരെയും  അറസ്റ്റ് തടഞ്ഞിട്ടുള്ള  ഇടക്കാല ഉത്തരവ് തുടരുമെന്ന്  കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘം മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നിലപാടെടുത്തു.

അതേസമയം സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ തനിക്ക് സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഇപ്പോൾ കേസ് രണ്ടാഴ്ചത്തേക്ക് പരിഗണനയിൽ എത്തിയത്.

Tags :
Actor Siddiquebail application
Next Article