തിങ്കളാഴ്ച്ച ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ ഹാജാരാകണം; സിദ്ധിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രിം കോടതി
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‌റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഈ ഇളവ്. സിദ്ദിഖ് കാപ്പന്‍ തനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമായിട്ടാണ് ഇളവ് കോടതി നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‌റേതാണ് ഈ ഉത്തരവ്.
ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. കാപ്പൻ രണ്ടര വര്ഷത്തോളം ജയിലിൽ ആയിരുന്നു, അതിന് ശേഷം 2022 സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.