For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പി എസ്സി കള്ളം കാണിക്കരുത്, സ്ഥിരത വേണം, കേരള പി എസ്സി സി ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

12:21 PM Nov 05, 2024 IST | suji S
പി എസ്സി കള്ളം കാണിക്കരുത്  സ്ഥിരത വേണം  കേരള പി എസ്സി സി ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

പി എസ്സി കള്ളം കാണിക്കരുത്, സ്ഥിരത വേണം, കേരള പി എസ്സി സി ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി, വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി ഇങ്ങനൊരു വിമർശനത്തിന് കാരണമാക്കിയത്. . പിഎസ്സി കള്ളത്തരം കാണിക്കരുതെന്നും ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്നും കോടതി വ്യക്തമാക്കി. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്.

എന്നാൽ ഹൈ കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്.അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഈ ഉത്തരവ്. നിരവധി പേരുടെ ഭാവിയാണ് , അവരുടെ ഭാവി വെച്ച് കളിക്കരുതെന്നാണ് കോടതി പറയുന്നത്.

Tags :