Film NewsKerala NewsHealthPoliticsSports

 മാധ്യമങ്ങളെ..  മൂവ് ഔട്ട് ; പൂരം വിവാദത്തിന്റെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സുരേഷ് ഗോപി 

12:24 PM Oct 29, 2024 IST | suji S

തൃശൂർ പൂരം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സുരേഷ് ഗോപി, പൂരം വിവാദത്തിന്റെ ചോദ്യങ്ങൾ ചോദിക്കാൻ എത്തിയ മാധ്യമങ്ങളോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മൂവ് ഔട്ട് എന്നൊരു വാക്ക് മാത്രമാണ് പറഞ്ഞത്, കഴിഞ്ഞ ദിവസം മന്ത്രി സുരേഷ് ഗോപി താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും,താൻ ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും പറഞ്ഞിരുന്നു.

ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്ന്  സുരേഷ് ഗോപി പറഞ്ഞിരുന്നു  എന്നാൽ പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്യ്തു.

അതുപോലെ സിനിമയിൽ നിന്നും ഇറങ്ങാൻ താൻ തയ്യാറല്ലെന്നും, സിനിമ തൻ്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിൻ്റെ ചോര എൻ്റെ കുടുംബത്തിൽ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി പിടിച്ചു അദ്ദേഹം ചോദിച്ചു.

Tags :
Minister Suresh GopiSuresh Gopi avoided the questions of Pooram controversy
Next Article