For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എന്തും വിളിച്ചുപറയുന്ന ആളാണ് സുരേഷ് ഗോപി; ഇനിയും പിള്ളേരുടെ തന്തക്ക് വിളിക്കുമോ എന്നാണ് ഭയം, വി ശിവൻ കുട്ടി

02:57 PM Nov 02, 2024 IST | suji S
എന്തും വിളിച്ചുപറയുന്ന ആളാണ് സുരേഷ് ഗോപി  ഇനിയും പിള്ളേരുടെ തന്തക്ക് വിളിക്കുമോ എന്നാണ് ഭയം  വി ശിവൻ കുട്ടി

സംസ്ഥാന സ്കൂൾ കായിക മേള നടക്കുന്ന പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലാ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറയുന്നു .എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി, അദ്ദേഹം കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് വരെ ഭയമുണ്ടു വി ശിവൻകുട്ടി പറയുന്നു, എന്നാൽ ഒറ്റ തന്ത പ്രയോഗത്തിൽ അദ്ദേഹം മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് സംസ്ഥാന സ്കൂൾ കായിക മേളയില്‍ വരാമെന്നും മന്ത്രി വി ശിവൻ കുട്ടി പറയുന്നു. പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമര്‍ശം നടത്തിയത്.

ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി ഈ പരാമര്‍ശം നടത്തിയത്. എന്നാൽ താൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ . അതുമാത്രമല്ല താൻ അങ്ങനെ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും, സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags :