നിങ്ങൾ മാധ്യമങ്ങളല്ലേ; സ്വര്ണക്കടത്തെല്ലാം തീവ്രവാദത്തിനാണോ എന്നും നിങ്ങൾ അന്വേഷിക്കുക, കൊടകര കുഴൽ പണക്കേസിലെ വെളിപ്പെടുത്തലിന് പരിഹാസിച്ചുകൊണ്ട് സുരേഷ് ഗോപി
കൊടകരയില്‍ പണമെത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്, ഗുരുതുര വെളിപ്പെടുത്തലിന്റെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണെന്നും സുരേഷ് ഗോപി. സ്വര്‍ണക്കടത്തിനെ കുറിച്ചുകൂടി മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണ൦ ,സ്വര്‍ണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങള്‍ അന്വേഷിക്കണം. നിങ്ങള്‍ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകര്‍, സിബിഐയെ വിളിക്കട്ടേയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
ഞാൻ സുതാര്യമായി കാര്യങ്ങൾ പറയുന്ന ആളാണ്, സി ബി ഐ എ വിളിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസില്‍ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും സതീശൻ പറഞ്ഞു ,ഇതിന്റെ പ്രതികരണവുമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത്.