മന്ത്രി പദവിയിൽ ആദ്യം നല്ലരീതിയിൽ മുന്നോട്ട് പോകുക; കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് സിനിമയിലെ അഭിനയം നിഷേധിച്ചു നരേന്ദ്ര മോദിയും, അമിത് ഷായും
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമ അഭിനയ അനുമതി നിക്ഷേധിച്ച് ബിജെപി കേന്ദ്രനേതൃത്വം. മന്ത്രി പദവിയില്‍ ആദ്യം നല്ലരീതിയിൽ മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മന്ത്രി സുരേഷ്‌ഗോപിക്ക് നിര്‍ദേശം നല്‍കി. സുരേഷ് ഗോപി മണ്ഡലത്തിലും ,ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനൊരു സാഹചര്യത്തില്‍ ആണെങ്കിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തികരിക്കാൻ കഴിയില്ല.
മുൻപ് സുരേഷ് ഗോപി സനിമ അഭിനയം തുടരുമെന്ന് പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി നിക്ഷേധിച്ചതോടെയാണ് തിരഞ്ഞെടുപ്പു കാലംമുതല്‍ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി സുരേഷ് ഗോപി വടിച്ചത്. ഒറ്റക്കൊമ്പൻ സിനിമയുടെ ഹൈലൈറ്റ് തന്നെ ഈ താടിയാണെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചുകൊണ്ട് മാറ്റമില്ലാത്തത് മാറ്റത്തിനാണ് എന്ന് അദ്ദേഹം കുറിച്ചിരുന്നു.