Film NewsKerala NewsHealthPoliticsSports

സുരേഷ് ഗോപിയുടേത്  ഒരു കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല; വിമർശനവുമായി വി ഡി സതീശൻ 

03:34 PM Oct 30, 2024 IST | suji S

സുരേഷ് ഗോപിയുടേത്  ഒരു കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല,  വിമർശനവുമായി വി ഡി സതീശൻ .സുരേഷ് ഗോപിക്ക് ധിക്കാരവും ഒരു സിനിമ സ്റ്റൈലിലുമാണ് തന്റെ ശരീരഭാഷയും സംസാരവുമെന്നും വി ഡി സതീശൻ പറയുന്നു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് മന്ത്രി സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ഈ കാര്യത്തിൽ ഒരു സി പി എം നേതാക്കൾ പോലും പ്രതികരിച്ചിട്ടില്ല.

അതുപോലെ ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ? വി ഡി സതീശൻ വെല്ലുവിളിച്ചു കൊണ്ട് ചോദിച്ചു. മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പൂരം കലക്കൽ ബന്ധപ്പെട്ടുകൊണ്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മൂവ് ഔട്ട് എന്ന ഒറ്റവാക്കാണ് കേന്ദമന്ത്രി സുരേഷ് ഗോപി ഉപയോഗിച്ചത്,

Tags :
Minister Suresh GopiVD Satheesan
Next Article