മുനമ്പം ഭൂമിതര്‍ക്കം പരിഹരിക്കണമെന്നും മുനമ്പം നിവാസികളെ കുടിയിറക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കൊടിക്കുന്നില്‍ സുരേഷ്
മുനമ്പം ഭൂമിവഖഫ് നിയമഭേഗതി ബില്ല് പരിഗണിക്കുന്ന ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കണ്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വെളിപ്പെടുത്തി. ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ ഒട്ടും സുതാര്യമായ രീതിയിലല്ല ഈ കമ്മറ്റി നടത്തുന്നതെന്നും ഇതില്‍ ഒരുപാട് ആക്ഷേപങ്ങള്‍ പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു .
പ്രതിപക്ഷം പറയുന്നത് കേള്‍ക്കാന്‍ ചെയര്‍മാന്‍ തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ പരാതികളാണ് ജെപിസിയിലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കണമെന്നും മുനമ്പം നിവാസികളെ കുടിയിറക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി.ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. യുഡിഎഫ് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമാണ് ചേലക്കര. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത്. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുകയാണ് വെക്കേണ്ടത്.ഭരണ വിരുദ്ധവികാരം ശക്തമായത് കൂടി ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണമായി. വയനാട് വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തിയാകും യുഡിഎഫ് നീക്കങ്ങള്‍ – അദ്ദേഹം വിശദമാക്കി.