തൃശ്ശൂർ വാഹനാപകടം , അഞ്ച് പേരുടെ ജീവനെടുത്ത സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതികൾ
തൃശൂർ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേരുടെ ജീവനെടുത്തത്തിന് കുറ്റസമ്മതം നടത്തി പ്രതികൾ. തങ്ങൾ മദ്യലഹരിയില്‍ വാഹനമോടിച്ച് ഉറങ്ങിപ്പോയതാണ് എന്ന് ലോറിയുടെ ക്ലീനർ അലക്സിന്റെ മൊഴി. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നും അലക്സ് പറയുന്നു.ഈ കേസിലെ പ്രതികളായ ഡ്രൈവറിനെയും ക്ലീനറെയും കോടതി റിമാന്റ് ചെയ്യ്തു. ഈ സംഭവത്തിൽ മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. സംഭവ ദിവസം മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി,കൂടാതെ യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു എന്നും . പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി പിന്നീടാണ് താൻ വണ്ടിയോടിച്ചത് എന്നും ക്ലീനർ അലക്സ് പറയുന്നു.