For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തി 

03:20 PM Nov 14, 2024 IST | Abc Editor
സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തി 

സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തി എന്നുള്ള റിപ്പോർട്ടാണ് ഇപോൾ പുറത്തുവരുന്നത്. എസ്‌സി, എസ്‌ടി സ്‌പെഷല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഒപ്പിട്ട നോട്ടാണ് പുറത്തായിരിക്കുന്നത്. പ്രശാന്തിന് ഫൈലുകൾ എത്താത്ത തരത്തിലാണ് നടപടികൾ ഉണ്ടായത്. 2024 മാര്‍ച്ചിനാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ഓഫിസ് ഓര്‍ഡറായി നല്‍കിയിരിക്കുന്നത്.

താഴെ പറയുന്ന ഫയലുകള്‍ ഒഴിച്ച് മറ്റെല്ലാ ഫയലുകളും എസ്‌സി, എസ്ടി, ബിസിഡി വകുപ്പുകളിലെ അഡീഷനല്‍  സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു നേരിട്ടു സമര്‍പ്പിക്കണമെന്നാണ്   ഈ ഉത്തരവിൽ പറയുന്നത്.

Tags :