ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ല, യുദ്ധം തുടരും ;ഹമാസും ,ഇസ്രായേലും തമ്മിലുള്ള ചർച്ചകൾ അലസി പിരിഞ്ഞു
ഗാസയിൽ വെടിനിർത്തൽ നിർത്തില്ല. ഇനിയും യുദ്ധം തുടരും. ഹമാസ് ബന്ദികളേ ഇസ്രായേലിനു തിരികെ നൽകില്ല. ഹമാസും,ഇസ്രായേലും തമ്മിലുള്ള വെടി നിർത്തൽ ചർച്ചകൾ അലസി പിരിഞ്ഞു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോളത്തെ റിപോർട്ടുകൾ അനുസരിച്ച് കുറച്ചുകാലത്തെ വെടി നിർത്തൽ കരാർ ഹമാസ് നിരസിച്ചു എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. നീണ്ടുനിൽക്കുന്ന വെടിനിർത്തലിനെ കുറിച്ച് 12 ദിവസത്തെ കരാറിലുടനീളം ഇസ്രായേലും ഹമാസും ചർച്ചകൾ നടത്തിയത് വിഫലമായി.
ഗാസയിൽ മരണം ഇപ്പോൾ 43374 പേർ ആയിരിക്കുന്നു. 1.3 ലക്ഷം ആളുകൾക്ക് അംഗ ഭംഗം വരികയോ ഗുരുതരമായി പരിക്കേല്ക്കുകയോ ചെയ്തിട്ടുണ്ട്. ലെബനനിൽ ഇതുവരെ 3000ത്തിലധികം മരണം ആയി. ലബനോനിൽ 13,492 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിനിടെ വെടി നിർത്തില്ലെന്നും ഹമാസ് ബന്ദികളേ വിട്ടു തരാൻ തയ്യാർ അല്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധവുമായി മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഇസ്രായേലിന്റെ മുന്നിലേ ഏക മാർഗം എന്നും നെതന്യാഹു പറഞ്ഞു.101 ബന്ദികളെ വിട്ടു തരാതെ യുദ്ധം അവസാനിപ്പിക്കാൻ താൻ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ പറയുകയും ചെയ്യ്തു