Film NewsKerala NewsHealthPoliticsSports

മയക്കു മരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ

01:05 PM Dec 04, 2024 IST | Abc Editor

മയക്കു മരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത അലിഖാൻ തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇങ്ങനൊരു വിവരം പോലീസിനെ ലഭിച്ചത് അടുത്തിടെ പിടിയിലായ 10 കോളജ് വിദ്യാർത്ഥികളിൽ നിന്നുമാണ്,ലഹരികടത്തിൽ തുഗ്ലഖിന് പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത് .

കഴിഞ്ഞ മാസം, ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുകയും കഞ്ചാവ് മാത്രമല്ല, മെത്താംഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നതായും കണ്ടെത്തി.തുടർന്നുള്ള വിദ്യാർത്ഥികളുടെ മൊബൈൽ പരിശോധനയിലാണ് നടൻ മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലക്കിൻ്റെ ഫോൺ നമ്പറും കണ്ടെത്തിയ്ത .ഇതിന് തുടർന്നാണ് പോലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags :
Tamil actor Mansoor Ali Khan's son arrested in drug case
Next Article