തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉത്ഘാടനം നിർവഹിച്ചു
തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ഇരു മുഖ്യമന്ത്രിമാരും കൂടി ചേർന്ന് പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യ്തു. ഇരുവരെയും കൂടാതെ കേരള മന്ത്രിമാരായ വിഎൻ വാസവനും, സജി ചെറിയാനും, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എംപി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്മാരകത്തിന്റെ ഉത്ഘാടനം കൂടാതെ പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടന ചടങ്ങും ഭംഗിയായി നിർവഹിച്ചു.
പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. ചടങ്ങിൽ പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ വീരമണി ചടങ്ങിന്റെ മുഖ്യാതിഥിയാണ്.1985ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്മാരകം. തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ ആണ് തീരുമാനിച്ചത് .