തമിഴ്‌നാട് മുൻ ഡി ജി പി യുടെ മകൻ ലഹരി കടത്ത് കേസ്സിൽ അറസ്റ്റിൽ
തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍.തമിഴ് നാട് മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുകേസിൽ പിടിയിലായത്. അരുണിന് പോലീസ് അറസ്റ്റ് ചെയ്യ്തത് നൈജീരിയൻ പൗരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നുമാണ്. ഇവരില്‍നിന്നും ലഹരിമരുന്നും ,ഒരു ലക്ഷം രൂപയും ,2 മൊബൈൽ ഫോണും പിടിച്ചെടുത്തതായും പൊലീസ് പറയുന്നു . 3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
അരുണിനൊപ്പം, എസ് മേഗ്ലാൻ, ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യ്തത്.ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് സിന്തറ്റിക് ലഹരിമരുന്ന് സിൻഡിക്കേറ്റുകളുടെ വില്‍പനയും ഉപയോഗവും ചെറുക്കാനുള്ള ശ്രമത്തിലാണ് പോലീസ് . ഈ കേസിൽ പോലീസ് പറയുന്നത് അടുത്ത ദിവസങ്ങളില്‍ വലിയ രീതിയില്‍ മയക്കുമരുന്നും ,പല പ്രമുഖരും അറസ്റ്റിലാവുമെന്നുമാണ്. ഈ കേസിൽ ചെന്നൈയില്‍ മെത്ത് ലാബ് നടത്തിയിരുന്ന യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.