For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടു; എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്

03:06 PM Nov 14, 2024 IST | Abc Editor
ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടു  എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്

തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടു, ചെന്നൈയിലെ കലൈഞ്ജര്‍ സെന്റനറി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറര്‍ക്ക് കുത്തേറ്റ സംഭവത്തിലായിരുന്നു വിജയിയുടെ അതിരൂക്ഷമായാ ഈ പ്രതികരണം. പകല്‍ സമയത്ത് തന്നെ നടുക്കുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നു. ഡോക്ടര്‍ക്ക് കുത്തേറ്റത് ഞെട്ടിക്കുന്ന സംഭവമാണ്. ഡിഎംകെ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് വിജയ് കുറ്റപ്പെടുത്തി പറഞ്ഞു.

അതേസമയം ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും , ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വിജയ് ആവശ്യപ്പെടുകയും ചെയ്യ്തു, പ്രമുഖ ഓങ്കോളജിസ്റ്റും അസോസിയേറ്റ് പ്രഫസറും ആയ ബാലാജിയെ വിഘ്‌നേഷ് എന്നയാളാണ് ഏഴുതവണ കത്തികൊണ്ടു കുത്തിയത്. തന്റെ അമ്മയായ കാഞ്ചനയ്ക്ക് നല്‍കിയ ചികില്‍സയില്‍ അതൃപ്തനായിരുന്ന വിഘ്‌നേഷ് ഒപി റൂമില്‍ വച്ച് ഡോക്ടറുടെ ചെവി, നെഞ്ച്, നെറ്റി, തല, വയര്‍ എന്നിവിടങ്ങളില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags :