Film NewsKerala NewsHealthPoliticsSports

താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക് ,കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

04:04 PM Dec 09, 2024 IST | Abc Editor

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക്, ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് തകര്‍ത്തു കളഞ്ഞ സംഘടനക്ക് പുതു ജീവന്‍ നല്‍കിയത് സുരേഷ് ഗോപിയാണ്. കേരള പിറവി ദിനത്തില്‍ സംഘടനാ ആസ്ഥാനത്ത് സുരേഷ് ഗോപി വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് ഇങ്ങനൊരു ആശയം ഉടലെടുത്തത്.

ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം. 506 അംഗങ്ങളും കുടുംബവും പരിപാടിയില്‍ പങ്കെടുക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമം. എന്നാൽ വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ദിഖിനേയും ഈ സംഗമത്തിലേക്ക് ക്ഷണിക്കും എന്നും സൂചനകൾ ഉണ്ട്.

Tags :
AMMA Film Associationmake new changes
Next Article