Film NewsKerala NewsHealthPoliticsSports

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

02:38 PM Nov 14, 2024 IST | ABC Editor

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങൾക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ​ഗുജറാത്തിലേക്ക് വഴിതിരിച്ചു വിടുന്നു എന്നും അദേഹം ആരോപിച്ചു.

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ​ഗുജറാത്തിന്റെ പ്രധാനമന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത് എന്നും രേവന്ത് റേഡി അഭിപ്രായപ്പെട്ടു. 2004 മുതൽ 2014 വരെ മൻമോഹൻ സിങിന്റെ ഭരണകാലത്ത് മോദി ​ഗുജറാത്ത് മോഡലിനെ പരസ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നു. അന്നത്തെ കേന്ദ്രസർക്കാർ അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നൽകി.
പ്രതിപക്ഷം ഭരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനങ്ങളുടെ വികസനം അന്നത്തെ കേന്ദ്രസർക്കാർ ഉറപ്പുവരുത്തി. അത് അനുമതിയുടെ രൂപത്തിലായാലും ബജറ്റിന്റെ കാര്യത്തിലായാലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ അന്ന് നൽകിയിരുന്നു. അതിനാലാണ് ഒരു ​ഗുജറാത്ത് മോഡലുണ്ടായത്.ഇന്ത്യയെ അഞ്ച് ട്രില്ല്യൺ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒപ്പം നിർത്താതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക എന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റേഡി വാദിക്കുന്നത്.

Tags :
PM Narendra ModiRevanth Reddy
Next Article