For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നടിയുടെ ആരോപണത്തിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ 

02:33 PM Oct 24, 2024 IST | suji S
നടിയുടെ ആരോപണത്തിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ 

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതീരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്യ്തിരിക്കുന്നത്. ഇനിയും കേസ്  നവംബർ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീൻ സ്റ്റേ അനുവദിച്ചിരിക്കുന്നത്.കൂടാതെ ഈ ഹർജിയിൽ എതിർകക്ഷിയായ ജൂനിയർ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു.

സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ നടിയുടെ പരാതി. താൻ അഡ്ജസ്റ്റ്മെന്റിനു തയാറാകാത്തതിനാൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതായെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ജൂനിയർ നടി സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും ജൂനിയർ നടി ആരോപണം ഉന്നയിച്ചിരുന്നു.

Tags :