For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാക്കിസ്ഥാനിലെ കുറം ജില്ലയിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ഭീകരവാദികളുടെ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു

02:46 PM Nov 22, 2024 IST | Abc Editor
പാക്കിസ്ഥാനിലെ കുറം ജില്ലയിൽ യാത്രാ വാഹനങ്ങൾക്ക്  നേരെ ഭീകരവാദികളുടെ ആക്രമണം  50 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ കുറം ജില്ലയിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ഭീകരവാദികളുടെ ആക്രമണം. ഈ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലേറെയും ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ പെട്ടവരാണ്, അക്രമികൾ നിരവധി വാഹങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു, പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ 50 പേർ മരിച്ചതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദ് ഉള്ളാ മെഹ്‌സൂദ് സ്ഥിരീകരിച്ചു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്‌രീകെ താലിബാൻ പാകിസ്ഥാനാണ് ഈ ആക്രമണത്തിന്റെ പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും ,മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് അദ്ദേഹം ഇതിന്  വിശേഷിപ്പിച്ചു.  ഇതിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാർക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

Tags :