Film NewsKerala NewsHealthPoliticsSports

ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്‌ല ഉടമ ഇലോൺ മസ്ക് ഇറാൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

10:48 AM Nov 15, 2024 IST | Abc Editor

ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്‌ല ഉടമ ഇലോൺ മസ്ക് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ,ഇങ്ങനൊരു റിപ്പോർട്ട് പുറത്തുവിട്ടത് ദ ന്യൂയോർക്ക് ടൈംസ് ആണ്. ഇരുവരുടെയും  കൂടിക്കാഴ്ച്ച  തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വെച്ച്  ആയിരുന്നു എന്നും ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു എന്നുമാണ്  റിപ്പോർട്ട്കൾ  പറയുന്നത്.

യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും,  ടെഹ്റാനിൽ ബിസിനസ് സാധ്യതകൾ കണ്ടെത്താനും  ഇറാൻ അംബാസഡർ മസ്കിനോട് ആവശ്യപ്പെട്ടതായി ടൈംസ് റിപ്പോർട്ട് പറയുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട്.

Tags :
Donald TrumpTesla owner Elon Musk meets with Iranian ambassador
Next Article