Film NewsKerala NewsHealthPoliticsSports

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

05:05 PM Nov 27, 2024 IST | ABC Editor

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ
ശ്രമംനടക്കുകയാണ് . സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാന്‍ വഖഫിനെ ആശ്രയിക്കുന്നതില്‍ എതിര്‍പ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.

ന്യായമായ ആവശ്യങ്ങള്‍ മുസ്ലിം സമുദായത്തിന് നേടിയെടുക്കാന്‍ അവര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് എന്ന നിലയില്‍ ഞങ്ങള്‍ നൂറ് ശതമാനം പിന്തുണയ്ക്കുന്നു. മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് ഇവിടുത്തെ പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കാന്‍ ആരൊക്കെയോ ബോധപൂര്‍വം ശ്രമം നടത്തുന്നു എന്നതിന്റെ സാക്ഷ്യമല്ലേ ഇത്. മുനമ്പത്ത് എന്നല്ല, ഈ നാട്ടിലെ ഒരു കര്‍ഷകരന്റെയും ഒരു സാധാരണക്കാരന്റെയും ഭൂമി ഒന്നിന്റെയും പേരില്‍ പിടിച്ചെടുക്കാം എന്നാരും വ്യാമോഹിക്കരുത് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുനമ്പം ഭൂമി പ്രശ്നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും- മുഖ്യമന്ത്രി വിശദമാക്കി.

Tags :
Bishop mar pamplaniMunambam casethalassery arch bishop
Next Article