ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കും; മന്ത്രി ജസ്റ്റിന്‍ ട്രൂഡോ
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കുമെന്ന് മന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അന്താരാഷ്ട്ര നിയമങ്ങളും ,അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകളും പാലിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. മുൻപ് ബ്രിട്ടീഷ് സര്‍ക്കാർ നെതന്യാഹു ബ്രിട്ടനിലെത്തിയാല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനും, ഫ്രാന്‍സ്, അയര്‍ലന്‍ഡ് മുതലായ രാജ്യങ്ങളും അറസ്റ്റ് നടപ്പാക്കേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.
അതേസമയം ഗാസയിലെ യുദ്ധത്തിലും 2023 ഒക്ടോബറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിലും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി ഗാലന്റിനും ഹമാസ് ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ തീരുമാനം നെതന്യാഹുവിനെയും മറ്റുള്ളവരെയും അന്താരാഷ്ട്ര തലത്തില്‍ പ്രതികളാക്കി മാറ്റുകയും അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും 13 മാസത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.