Film NewsKerala NewsHealthPoliticsSports

ആഗോള വിപണിയിൽ ഏറ്റകുറച്ചിലുകൾ സൃഷ്ടിച് ഡൊണാൾഡ് ട്രമ്പിന്റെ വരവ്

01:02 PM Nov 12, 2024 IST | ABC Editor

ജപ്പാന്‍ ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് പണമൊഴുകിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തിരിച്ചടി നേരിട്ടിരുന്നു. ജൂലായില്‍ ആഗോള വിപണിയെ ബാധിച്ച യെന്‍ കാരിട്രേഡിന്റെ തുടര്‍ ചലനമാണ് ഇവിടെ അനുഭവപ്പെട്ടത്. ആഗോള വ്യാപകമായി നിരീക്ഷിക്കപ്പെട്ട ഗുണപരമായ പ്രകടനത്തിനു വിരുദ്ധമായി വളരെ പതിഞ്ഞ താളത്തിലായിരുന്നു . ആഗോള വിപണി ആപേക്ഷികമായി ഭദ്രത നില നിര്‍ത്തുമ്പോഴും യുഎസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി അനുഭവപ്പെട്ട മോശം പ്രകടനം വേറിട്ട് നിൽകുകയാണ്.

ഇതിന് ഉപോല്‍ബലകമായ ഒരു ഘടകം തിരുത്തലിനു വിധേയമായ രണ്ടാം പാദ ജിഡിപി വളര്‍ച്ചാ കണക്കുകളാണ്. റിസര്‍വ് ബാങ്ക് നയ സമിതി നേരത്തേ നിരീക്ഷിച്ച ജിഡിപി വളര്‍ച്ചാ നിരക്ക് ഒക്ടോബറില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 7.2 ശതമാനം എന്നതില്‍ നിന്ന് 7 ശതമാനമായി കുറച്ചിരുന്നു.പുതിയ വിപണി സര്‍വേ അനുസരിച്ച്, ജിഡിപി വളര്‍ച്ചാ നിരക്ക് 6.4 ശതമാനം മുതല്‍ 6.8 ശതമാനം വരെ എന്നത് വളരെ കുറവാണ്. ഒന്നാം പാദ ജിഡിപി 6.7 ശതമാനമെന്നു കണ്ടെത്തുകയും രണ്ടാം പാദത്തിലേത് ഏതാണ്ട് തുല്യമായിരിക്കുമെന്നു നിരീക്ഷിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക് 2025 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന ഭീതിയുമുണ്ട്.

Tags :
Donald Trump
Next Article