Film NewsKerala NewsHealthPoliticsSports

പുറത്തുവന്ന ഇ പി യുടെ ആത്മകഥ രാഹുൽ മാങ്കൂട്ടത്തിൽ കഥ എഴുതി, ഷാഫിയും വി ഡി സതീശനും തിരകഥ എഴുതിയ കഥ ; ആരോപണവുമായി പി സരിൻ

10:08 AM Nov 14, 2024 IST | Abc Editor

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് ഇടത് സ്ഥാനാർത്ഥി പി സരിൻ. ആത്മകഥയിൽ തിരക്കഥ എഴുതിയത് ഷാഫി പറമ്പിൽ ,അതിനോടൊപ്പം വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു.ഇ പി യുടെ ആത്മകഥ പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ്. ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. എന്നാലിതൊന്നും പാലക്കാട്ടെ വോട്ടർമാരെ ബാധിക്കില്ലെന്ന് പി സരിൻ പ്രതികരിക്കുന്നു.

ശരിക്കും  പറഞ്ഞാൽ  വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. അദ്ദേഹം  ഭൂരിപക്ഷം വായുവിൽ കൂട്ടുകയാണ്  . വി ഡി സതീശൻ  24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുo  വിട   വിടവാങ്ങുമെന്ന്  പ്രതീക്ഷിക്കാം. പാലക്കാട്  15,000 മുകളിൽ വോട്ടുകൾക്ക് എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുകയും ചെയ്‌യും  പി സരിൻ പറഞ്ഞു. അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും  എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ വൈകിട്ട് 5  മണിക്ക്  ഇ പി ജയരാജന്‍ സംസാരിക്കും.

Tags :
E P Jayarajanp. sarinRahulMankootathilShafi ParambilVD Satheesan
Next Article