Film NewsKerala NewsHealthPoliticsSports

കെ.സുരേന്ദ്രനേയും ,സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ; സന്ദീപ് വാര്യർ

12:07 PM Nov 23, 2024 IST | Abc Editor

കെ.സുരേന്ദ്രനേയും ,സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് ബി ജെ പി യുടെ ശക്തികേന്ദ്രം, എന്നാൽ അവിടെ ഇപ്പോൾ ബി ജെ പി യുടെ അടിവേര് മാന്തിയിരിക്കുകയാണ് യു ഡി എഫ് , അതിന് ആകെ ഉത്തരവാദി കെ സുരേന്ദ്രൻ ,സന്ദീപ് വാര്യർ പറയുന്നു.

സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തുടരണമെന്നാണ് തന്റെ ആവശ്യം. പാലക്കാട്ടെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരുടേയും , നേതൃത്വത്തിന്റെയും കഠിനപ്രയത്നം തന്നെയാണ് യു ഡി എഫിന്റെ മുന്നേറ്റത്തിന് കാരണവും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട്  ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ ഇപ്പോൾ അവിടെ ആഘോഷം നടക്കുകയാണ്. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായിരിക്കുകയാണ്.

Tags :
BJPK SurendranSandeep Warrieru d f
Next Article