For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി കുറ്റപത്രം പുറത്തിറക്കി

12:48 PM Dec 24, 2024 IST | Abc Editor
കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി കുറ്റപത്രം പുറത്തിറക്കി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ച് ബിജെപി. കെജ്‌രിവാളിനെതിരായുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി 'കുറ്റപത്രം' പുറത്തിറക്കി. അരവിന്ദ് കെജ്‌രിവാൾ സർക്കാർ ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണെന്നാണ് കുറ്റപത്ര൦ പുറത്തിറക്കി കൊണ്ട് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. ഈ കുറ്റപത്രം പുറത്തിറക്കിയത് ബിജെപി എംപി അനുരാഗ് ടാക്കൂറാണ്.

ഈ പുസ്തകത്തിൽ കെജ്‍രിവാളിനെതിരായ അഴിമതി ആരോപണങ്ങളും, സർക്കാരിന്റെ വീഴ്ചകളും മറ്റുമെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ 'കുറ്റപത്ര'ത്തെ കെജ്‌രിവാൾ തള്ളുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പിന് മുൻപാകെ ആം ആദ്മി പ്രഖ്യാപിച്ച നിരവധി പദ്ധതികളുടെ തിരക്കിലായ കെജ്‌രിവാൾ തിരഞ്ഞെടുപ്പിനെ നേരിടാനല്ല, തന്നെ കുറ്റപ്പെടുത്താൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. എന്നാൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ആം ആദ്മി പാർട്ടി ഇപ്പോൾ സുസജ്ജമായിരിക്കുകയാണ്.അതുപോലെ അരവിന്ദ് കെജ്‌രിവാളിനെതിരായി കോൺഗ്രസ് രംഗത്തിറക്കുന്നത് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ്.

Tags :