പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി,ഗുരുതരമായ ചില കാര്യങ്ങൾ പ്രിയങ്ക ഒളിച്ചുവെച്ചെന്നും പാർട്ടി
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി,ഗുരുതരമായ ചില കാര്യങ്ങൾ പ്രിയങ്ക ഒളിച്ചുവെച്ചെന്നും പാർട്ടിപറയുന്നു. വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കാൻ പാടില്ല, സത്യവങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂർണമായി ഉള്‍പ്പെടുത്തിയിട്ടില്ല. എജെഎൽ കമ്പനിയില്‍ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല എന്നും ആരോപിച്ചു ബി ജെ പി. അതുപോലെ റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചുവെന്നും പറയുന്നു.
വയനാട്ടിലെ പാവം ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്.അതുകൊണ്ട് പ്രയങ്കയുടെ പത്രിക സ്വീകരിക്കരുത്. നിയമ നടപടിയിലേക്ക് കടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. പ്രിയങ്കയുടെ മാത്രം 12 കോടിയാണ് ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും, അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും, മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. യാഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം.