For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാർട്ടിയുടെ അനുവാദം നേടി പുസ്‌തകം പ്രസിദ്ധീകരിക്കും, ഇനിയും കട്ടൻചായയും പരിപ്പ് വടയും എന്ന പരിഹാസ പേരല്ല, പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല; ഇ പി ജയരാജൻ

03:44 PM Dec 05, 2024 IST | Abc Editor
പാർട്ടിയുടെ അനുവാദം നേടി പുസ്‌തകം പ്രസിദ്ധീകരിക്കും  ഇനിയും കട്ടൻചായയും പരിപ്പ് വടയും എന്ന  പരിഹാസ പേരല്ല  പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല  ഇ പി ജയരാജൻ

പാ‍ർ‌ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ പി ജയരാജൻ. ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കു൦ . പുസ്തകത്തിൻ്റെ പ്രസാധകരെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ഭാ​ഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല ഇനിയും പുസ്തകത്തിന് ,ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

നേരത്തെ ആത്മകഥയുടെ ഭാ​ഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം കട്ടൻചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ആത്മകഥയുടേതെന്ന പേരിൽ കവർചിത്രവും ഡിസി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉൾക്കൊള്ളുന്ന ഉള്ളടക്കം പുസ്തകത്തിൻ്റേതെന്ന പേരിൽ പുറത്ത് വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്ത് വന്ന ഈ വാർത്ത ആസൂത്രിത ഗൂഢാലോചന ആണെന്നു ജയരാജൻ പറഞ്ഞു.

Tags :