കേരളകലാമണ്ഡലത്തിലെ കൂട്ടുപിരിച്ചുവിടൽ റദ്ദാക്കി സംസ്ഥാന സർക്കാർ,എം പി കെ രാധാകൃഷ്ണനും, മന്ത്രി സജി ചെറിയാനും തമ്മിലുള്ള ചർച്ചയിലാണ് നടപടി
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. കലാമണ്ഡലത്തിലെ 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇങ്ങനൊരു നടപടി ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും ,മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് നടപടി റദ്ധാക്കിയത് .കലാമണ്ഡലം രജിസ്റ്റാര്‍ ഉത്തരവിറക്കിയത്. നടപടി റദ്ദാക്കി ഉത്തരവിറക്കി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ ഇടപെടല്‍ നടത്താമെന്നുറപ്പു നല്‍കി.
കലാമണ്ഡലത്തിലെ 120 ഓളം വരുന്ന അധ്യാപക ,അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചുവിട്ടത്. കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തമായിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്‍ രജിസ്ട്രാര്‍ എന്‍ ആര്‍ ഗ്രാമപ്രകാശ് പറഞ്ഞിരുന്നു.അതേസമയം രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇങ്ങനൊരു നടപടിയെന്നാണ്.
കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അട്ടിമറിക്കുന്നതായിരുന്നു പുതിയ ഉത്തരവ്. സ്ഥിരം തസ്തികകളില്‍ അധ്യാപകരുടേത് ഉള്‍പ്പടെയുള്ള നിയമനം ഇല്ലാതിരുന്നതോടെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉള്‍പ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്.