ചേലക്കരയിൽ സ്ഥാനാർഥി നിർണ്ണയം പാളിയിട്ടില്ല; എന്നാൽ സംഘടന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, കൊടിക്കുന്നിൽ സുരേഷ്
ചേലക്കരയിലെ സ്ഥാനാർഥി നിർണയം പാളിയിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു, എന്നാൽ സംഘടന പ്രശ്നങ്ങൾ ചേലക്കരയിൽ ഉണ്ടായിരുന്നു. പൊതു അഭിപ്രായം മാനിച്ചാണ് രമ്യ ഹരിദാസിന് സ്ഥാനാർത്ഥിയായി നിറുത്തിയത്. എല്ലാവരുമായും ആശയവിനിമയം നടത്തിയിരുന്നു. പരാജയത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായത് യുഡിഎഫിന്റെ വിജയമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും എല്ലായിടത്തും ശക്തമായിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. തൃശൂര്‍ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ചേലക്കരയില്‍ സംഘടനാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ്, കുറച്ചുകൂടി ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു വെന്നും പ്രതികരിച്ചു. എന്നാൽ അദാനി വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് പറയുന്നത് അദാനിക്കെതിരെ നല്ലൊരു അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്നാണ്, അദാനി വിഷയത്തിനൊപ്പം പാർലമെന്റിൽ മണിപ്പൂര്‍, വഖഫ് ബില്‍, ഡല്‍ഹി വായു മലിനീകരണം അടക്കമുള്ള വിഷയങ്ങളും ഉന്നയിക്കും എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .