ഇത് തന്നെ കൊടുക്കാനുള്ള കെണി; പുലർച്ചേ തന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പങ്കുവെച്ചു, നടൻ ബാല
നടൻ ബാലയുടെ വീടിന് മുന്നില്‍ പുലര്‍ച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടന്‍ .വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവുമാണ് ബാല പുറത്തുവിട്ട വീഡിയോയിലുള്ളത്.തന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു ഇവർ എന്നാണ് ബാല പറയുന്നത്.
വീട്ടിൽ പ്രവേശിക്കുന്ന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നു, എന്നാല്‍ ഇവര്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ വീടിന് പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു. കോളിങ് ബെല്‍ അടിക്കുകയും, വാതില്‍ തട്ടി തുറക്കാനുംഅവർ ശ്രമം നടത്തി.ആരും ആരുടെയും വീട്ടില്‍ ഈ നേരത്ത് വന്നു വാതില്‍ തുറക്കാന്‍ ശ്രമിക്കില്ല.ഇതൊരു കെണിയാണ്, ഇത് തന്നെ കൊടുക്കാനുള്ള കെണിബാല പറയുന്നു.
ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ നേരിടുന്നത്, എങ്കിലും താന്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ബാല പറയുന്നുണ്ട്. അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ഭാര്യഅമൃത സുരേഷ് നല്‍കിയ പരാതിയില്‍ കൊച്ചി പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.