സംസ്ഥാന സർക്കാരിന്‍റെ സിൽവർലൈൻ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നൽകിയേക്കും
സംസ്ഥാന സർക്കാരിന്‍റെ സിൽവർലൈൻ പദ്ധതിയ്ക്ക് ഡിപിആറിൽ ഉൾപ്പെടെ നേരിയ മാറ്റങ്ങൾ വരുത്തിയാൽ കേന്ദ്രം അനുമതി നൽകിയേക്കും. സ്റ്റാൻഡേഡ് ഗേജിൽനിന്നു ബ്രോഡ്ഗേജായി പരിഷ്കരിക്കണം എന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ റെയിൽവേ സംസ്ഥാനത്തിനോട് നിർദേശിക്കുമെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇത് പരിഗണിച്ചാൽ സിൽവർ ലൈനിന് കേന്ദ്രത്തിന്‍റെ പച്ചക്കൊടി ലഭിച്ചേക്കും.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണറെയിൽവേ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്ര റെയിൽവേ മന്ത്രി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്‍റെ തീരുമാനം വന്നാൽ ഉചിതമായി പരിഗണിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും റിപ്പോർട്ട് പറയുന്നു. പാരിസ്ഥിതിക - സാങ്കേതിക കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പരിഗണിക്കാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു