Film NewsKerala NewsHealthPoliticsSports

നടൻ അല്ലു അർജുന്റെ അറസ്റ്റിൽ തെലുങ്കാന സർക്കാരിന് വിമർശിച്ചു കേന്ദ്രസർക്കാർ

03:13 PM Dec 14, 2024 IST | Abc Editor

തെലുങ്ക് താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ഒരു ബഹുമാനവുമില്ല എന്നാണ് അശ്വിനി വൈഷ്ണവ് ആരോപിക്കുന്നത്. അല്ലു അർജുന്റെ അറസ്റ്റിന്റെ കളങ്കം മായ്ക്കാൻ ഇപ്പോൾ സർക്കാർ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ ഏർപ്പെടുകയാണ് എന്നും അധികാരമേറ്റെടുത്ത് ഒരു വർഷമായപ്പോഴേക്കും ഇതാണ് അവസ്ഥയെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രതിപക്ഷ പാർട്ടികളും രേവന്ത് റെഡ്ഡി സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്, നിയമത്തിന് മുന്നിൽ എല്ലാവരും ഒന്നാണെന്നും സാമൂഹിക നില പരിഗണിക്കാതെ എല്ലാവർക്കും നിയമങ്ങൾ ബാധകമാണെന്നും പറഞ്ഞു.അതേസമയം 'പുഷ്പ 2' റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ അല്ലുവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags :
Actor Allu arjunThe central government criticized the Telangana government
Next Article