For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്ന് നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ

10:42 AM Nov 13, 2024 IST | ABC Editor
വഖഫ് ഭേദ​ഗതി ബിൽ ബി ജെ പി സർക്കാർ പാസാക്കുമെന്ന്  നിലപാട്  കടുപ്പിച്ച് കേന്ദ്രസർക്കാർ

വഖഫ് ബിൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയയിരുന്നു
അദേഹം.
വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. 'കർണാടകയിൽ ​ഗ്രാമീണരുടെ സ്വത്തുക്കൾ വഖഫ് ബോർഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടേയും കർഷകരുടെയും ഭൂമി വഖഫ് തട്ടിയെടുത്തു.ഇതിനെതിരെ വഖഫ് ബോർഡിൽ മാറ്റങ്ങൾ വരുത്തണോ വേണ്ടയോ എന്നു നിങ്ങൾ തന്നെ പറയുക എന്നും കേന്ദ്ര മന്ത്രി അമിത് ഷ റാലിക്കിടയിൽ കൂട്ടിച്ചേർത്തു.

ഝാർകണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും പറയുന്നത് വഖഫ് ബോർഡിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നാണ്. എന്നാൽ തങ്ങൾ മാറ്റങ്ങൾ വരുത്താൻ നോക്കട്ടെ എന്നും അമിത് ഷ അഭിപ്രായപ്പെടുന്നു.വഖഫിൽ മാറ്റങ്ങൾ വരുത്താൻ ബി ജെ പി കു കഴിയുമെന്നും തങ്ങളെ തടയാൻ അർകും കഴിയില്ലെന്നുമാണ് അമിത് ഷ കൂടിച്ചേർക്കുന്നത്.

Tags :