Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് അനുമതിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

03:56 PM Nov 28, 2024 IST | Abc Editor

നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പരാതി കേന്ദ്രത്തിന് ലഭ്യമായിരുന്നു. പരാതി ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയായിരുന്നു, ഇത് തുടര്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എന്നാൽ പമ്പിന്റെ എന്‍ ഒസി യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും, ഇതിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികള്‍ ആണെന്നും സുരേഷ് ഗോപി അറിയിച്ചു, പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിസുരേഷ് ഗോപിയുടെ ഇങ്ങനൊരു വിശദീകരണം.പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടോ?, എന്‍ഒസിയുമായി ബന്ധപ്പെട്ട അന്വേഷണം ഏതു രീതിയിലാണ് എന്നീ കാര്യങ്ങളാണ് അടൂർ പ്രകാശ് എം പി മന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചത്.

 

Tags :
Central governmentdeath of ADM Naveen BabuMinister Suresh Gopipermission of the petrol pump
Next Article