For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ചു കേന്ദ്രരഹസ്യ അന്വേഷണ വിഭാഗം

12:56 PM Dec 14, 2024 IST | Abc Editor
മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ചു കേന്ദ്രരഹസ്യ അന്വേഷണ വിഭാഗം

മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ചു കേന്ദ്രരഹസ്യ അന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു. ഈ വിഷയത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് 7 പെട്ടെന്ന് വളർന്നത് അന്വേഷണ പരിധിയിൽ.സി പി ഐ എം ആരോപണം തന്നെ മലബാർ മേഖലയിൽ മെക് 7 പ്രവർത്തനം വ്യാപകമാകുന്നു എന്നും അതിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നുമാണ്.

മെക് 7 ന് പിന്നിൽ മതരാഷ്ട്രവാദികളെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ പറയുന്നു. മെക് 7 തുടങ്ങിയത് നല്ല ഉദ്ദേശത്തോടെ എന്നാൽ ഇതിനു പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും , സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞു. അതുപോലെ മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.

Tags :