Film NewsKerala NewsHealthPoliticsSports

കേരളത്തിലെ സി പി ഐ എം നെ വല്ലാത്തൊരവസ്ഥയിലെത്തിച്ചത് മുഖ്യ മന്ത്രി; ആരോപണവുമായി വി ഡി സതീശൻ 

02:24 PM Oct 25, 2024 IST | suji S

കേരളത്തിലെ സിപിഐഎമ്മിനെ വല്ലാത്തൊരവസ്ഥയിലേക്കെത്തിച്ചത്മുഖ്യ മന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു, എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനും അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി സംഘപരിവാറുമായി നടത്തിയ ഗൂഢാലോചനകളാണ് കേരളത്തിലെ സിപിഐഎമ്മിനെ വല്ലാത്തൊരവസ്ഥയിലേക്കെത്തിച്ചത്. കേരളത്തിലെ സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയയാളാണ് മുഖ്യ മന്ത്രി. രണ്ടാമതും അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ഒന്നാം നമ്പര്‍ കാര്‍ മാറി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വന്ന് കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഈ പിണറായി വിജയനാണ് വി ഡി സതീശൻ പറഞ്ഞു

ഈ മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസും ലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടുവെന്ന് പറയുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ദൂതനായി വിട്ടത് മുഖ്യമന്ത്രി,ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കാന്‍ വേണ്ടി അജിത് കുമാറിനെ കൊണ്ട് പൂരം കലക്കാനുള്ള ആസൂത്രണം ചെയ്യിച്ചതും ഈ പിണറായി വിജയനാണ് വി ഡി സതീശൻ പറയുന്നു.ദിവ്യ കേസില്‍ പറയുന്നത് നവീന്റെ കുടുംബത്തിന് ഒപ്പമെന്നാണ്. എന്നാൽ എഡിഎം അഴിമതിക്കാരന്‍ എന്ന് തെളിയിക്കുന്ന കത്ത് തയ്യാറാക്കിയത് എകെജി സെന്ററില്‍ സതീശൻ പറഞ്ഞു.

Tags :
Chief Minister Pinarayi VijayanCPIMVD Satheesan
Next Article