Film NewsKerala NewsHealthPoliticsSports

വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരം; മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം ലീഗ് വിമർശനത്തിനെതിരെ, പി കെ കുഞ്ഞാലികുട്ടി

12:45 PM Nov 25, 2024 IST | Abc Editor

മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ, വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണ് കുഞ്ഞാലിക്കുട്ടി പറയുന്നു. എല്‍ഡിഎഫ് ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ വോട്ടാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വമ്പന്‍ ഭൂരിപക്ഷം കിട്ടുന്നതിലും , മുസ്‌ലിം ലീഗിന്റെ സംഘടനാ ശക്തിയും സാദിഖലി ഷിഹാബ് തങ്ങളുടെ നേതൃത്വവുമൊക്കെ വഹിക്കുന്ന പങ്ക് എല്ലാം അവരെ അലോസരപ്പെടുത്തുന്നുണ്ട് കുഞ്ഞാലികുട്ടി പറഞ്ഞു.

വയനാട്ടില്‍ ഒരുപാട് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാമത് പോയിരിക്കുകയാണ്. അതുപോലെ സര്‍ക്കാര്‍ നേട്ടവും, പുരോഗമന രാഷ്ട്രീയവും പറയുന്നതിന് പകരം ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നൊക്കെ പറഞ്ഞ് മറ്റ് പല ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചാരണ വിഷയമാക്കുമ്പോള്‍ അവരുടെ സ്ഥിതിയെന്താകുമെന്ന് ഇടതുപക്ഷം ആലോചിക്കണമായിരുന്നു എന്നും കുഞ്ഞാലികുട്ടി പറയുന്നു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം എല്‍ഡിഎഫിനെ തന്നെ ബാധിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലാ എന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർക്കുന്നു. കൂടാതെ എല്‍ഡിഎഫ് വല്ലാതെ ബിജെപിക്ക് പുറകില്‍ പോകുന്നുവെന്നും ഇപ്പോള്‍ കളിക്കുന്ന കാര്‍ഡ് കളിയില്‍ അവരുടെ കാലിന്റെ അടിയില്‍ നിന്നാണ് മണ്ണൊലിക്കുന്നത് എന്ന് മനസിലാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

Tags :
Chief Minister Pinarayi VijayanPK Kunhalikutty
Next Article