Film NewsKerala NewsHealthPoliticsSports

വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല; മലപ്പുറം വിവാദത്തെ ന്യായികരിച്ചു മുഖ്യ മന്ത്രി

04:51 PM Oct 25, 2024 IST | suji S

മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് . വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നത് മുഖ്യമന്ത്രിപിണറായി വിജയൻ ചോദിക്കുന്നു.

കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നു എന്നുള്ള  കണക്കുകൾ എത്തുന്നുണ്ട് .സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് ഇങ്ങനൊരു  വേവലാതി. മലപ്പുറത്തെ എപ്പോളും തെറ്റായി ചിത്രീകരിച്ചത് സംഘ്പരിവാർ ആയിരുന്നു.അന്നത്തെ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് നേതൃത്വം കൊടുത്ത സർക്കാർ മലപ്പുറം ജില്ല രൂപീകരച്ചത്. ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാറും കോൺഗ്രസും പൂർണമായും അതിനെ എതിർത്തു.’ഒരു കൊച്ച് പാകിസ്താൻ’ എന്ന് വിളിച്ചത് ആരായിരുന്നുവെന്ന് ഓർമയില്ലേ?മന്ത്രി ചോദിക്കുന്നു , ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത് വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ്. ഈ പ്രചാരണവും വർഗീയ വേർതിരിവ് ഉണ്ടാക്കുന്നതാണെന്നും കുറ്റകൃത്യങ്ങൾ സമുദായത്തിൻ്റെ പിടലിക്ക് വയ്ക്കരുത് മുഖ്യ മന്ത്രി പറയുന്നു.

Tags :
Chief Minister Pinarayi Vijayancriticism of Malappuram
Next Article