Film NewsKerala NewsHealthPoliticsSports

ഷൊർണൂർ അപകടം അധികൃതരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി

04:32 PM Nov 05, 2024 IST | Anjana

ഷൊർണൂർ ട്രെയിൻ അപകടം അധികൃതരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി.ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ചു മുഖ്യമന്ത്രി.
ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റെയില്‍വേ ട്രാക്കില്‍ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യണമെന്ന് പരിശീലനമോ ബോധവല്‍ക്കരണമോ ലഭിക്കാത്തവരാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്ത് ആമിഴയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ച സംഭവവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഗൗരവമായി പരിഗണിക്കണമെന്നും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും റെയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags :
CM Pinarayi VijayanShornoorTrain Accident
Next Article