Film NewsKerala NewsHealthPoliticsSports

'പുഷ്പ 2' പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരം

04:10 PM Dec 16, 2024 IST | Abc Editor

'പുഷ്പ 2' പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ ഇപ്പോഴും ഐ സി യുവിൽ തുടരുന്നു, കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് ഹോസ്പിറ്റൽ റിപ്പോർട്ടുകൾ. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരൻ ശ്രീതേജ് ആണ് ഇപ്പോഴും കോമയില്‍ കഴിയുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.ട്യൂബ് വഴി ഭക്ഷണം നല്‍കുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത്, ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിക്ക് ഇടയ്ക്കിടെ മാത്രമാണ് ബോധം തെളിയുന്നത്. ഇടയ്ക്കിടെ പനിയും ശരീരത്തില്‍ വിറയലും അനുഭവപ്പെടുന്നുണ്ട്. പിഐസിയുവില്‍ മുഴുവൻ സമയനിരീക്ഷണത്തില്‍ ആണ് കുട്ടിയെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ഇന്നലെ അല്ലു അർജുൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് നടൻ പറഞ്ഞു. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ,സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.

Tags :
'Pushpa 2' movieActor Allu arjunThe condition of the child injured during
Next Article