For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംസ്ഥാനത്ത് കോൺഗ്രസിന് ഇനിയും ഭരണം കിട്ടില്ല, ശബരിമലയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്; വി മുരളീധരൻ

02:03 PM Dec 21, 2024 IST | Abc Editor
സംസ്ഥാനത്ത് കോൺഗ്രസിന് ഇനിയും ഭരണം കിട്ടില്ല  ശബരിമലയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്  വി മുരളീധരൻ

ശബരിമലയിൽ പൊലീസും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ശബരിമലയിൽ ദ‍ർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു, സംസ്ഥാനത്ത് കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്നും , എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്ന് വി മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ഭരണം ലഭിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് എന്നും വി മുരളീധരൻ പറഞ്ഞു.

എന്നാൽ കോൺഗ്രസിന് സംസ്ഥാനത്ത് ഭരണം കിട്ടില്ല. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ടന്നു൦, ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപിയിൽ പുനഃസംഘടന ഉണ്ടാകുന്നത് സ്വാഭാവിക നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

Tags :