Film NewsKerala NewsHealthPoliticsSports

ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിച്ചു രാജ്യം; അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

12:16 PM Nov 26, 2024 IST | Abc Editor

ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിച്ചു രാജ്യം, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനഎന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതി രാജ്യത്തെ ജനങ്ങളോട് ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. നമ്മളുടെ രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥം ആണ് ഭരണഘടന.

അവകാശങ്ങളുടെ കാവലാളവും , സമൂഹത്തിന്‍റെ നെടും തൂണുമാണ്  ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.പാര്‍ലമെന്‍റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ,ലോക്സഭ, രാജ്യസഭ അധ്യക്ഷൻമാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരക നാണയവും, സ്റ്റാമ്പും ഈ അവസരത്തിൽ രാഷ്ട്രപതി പുറത്തിറക്കി.

Tags :
President Draupadi MurmuThe country celebrated the 75th anniversary of the Constitution of India
Next Article