Film NewsKerala NewsHealthPoliticsSports

വർഗീയതയോടെ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം എടുത്താലേ നാടിന് സമാധാനം ലഭിക്കൂ; എൽ  ഡി എഫിന് അതിനു കഴിയും, മുഖ്യ മന്ത്രി പിണറായി വിജയൻ 

12:55 PM Oct 25, 2024 IST | suji S

വർഗീയതയോടെ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം എടുത്താലേ നാടിന് സമാധാനം ലഭിക്കൂ മുഖ്യ മന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്‍ഡിഎഫിന് അത് സാധിക്കും.ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ സംസ്ഥാനത്തിന് പുറത്ത് ഇങ്ങനെയല്ല സ്ഥിതി. കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവര്‍ക്ക് ഈ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നില്ല. എല്ലാരീതിയിലും ബിജെപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്.

വര്‍ഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അതിന്റെ ഭാഗമായുള്ള അക്രമണങ്ങളും ,സംഘര്‍ങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിലനിൽക്കുകയാണ് . അതുപോലെ കോൺഗ്രസിനും വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കഴിയുന്നില്ല. വര്‍ഗീയതയുടെ ആട ആദരണങ്ങള്‍ അണിഞ്ഞ് കൊണ്ട് അവരെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ച് അതിനോട് മൃദുവായ സമീപനം സ്വീകരിച്ച് വര്‍ഗീയതയെ എതിര്‍ക്കല്‍ പ്രായോഗികമാവില്ലാ മന്ത്രി പറഞ്ഞു.കൂടാതെ വിഡി സതീശനെയും കെ സുധാകരനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യ്തു.

വര്‍ഗീയതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫിന് എന്നും തല്‍കാലം കൂട്ട് പോരട്ടെ എന്നാണ് യുഡിഎഫിന്റെ നിലപാട്  . നാല് വോട്ടിന് വേണ്ടി പലതരത്തിലുള്ള അവസരവാദ നിലപാട് സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags :
Chief Minister Pinarayi VijayanLDF
Next Article