ശോഭ സുരേന്ദ്രനെതിരായ മാനനഷ്ട്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ ഇ പി ജയരാജൻ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. എത്രയും പെട്ടന്ന് കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്. അതേസമയം ശോഭ സുരേന്ദ്രന്റെ പ്രസ്‌താവന ബി ജെ പി യിൽ ചേരാൻ ജയരാജൻ നേതാക്കളുമായി ചർച്ച നടത്തിയെന്നും അതിനു ശേഷം പിന്മാറിയെന്നുമായിരുന്നു.
എന്നാൽ ശോഭ സുരേന്ദ്രന്റെ ഈ പ്രസ്‌താവന തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ജയരാജൻ ജൂൺ 15ന് കണ്ണൂർ കോടതിയിൽ ഹർജി നൽകി. ജൂലൈ 25 ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് ഡിസംബറിലേക്ക് മാറ്റി. ഈ നടപടിയും കേസ് നടത്തിപ്പിലെ കാല താമസവും തനിക്ക് പരിഹരിക്കാനാവാത്ത നഷ്ടവുമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ ഹർജി കോടതിയിൽ നൽകിയത്.