ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
മുൻ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ആന്റണി രാജുവിന്റെ അഭിഭാഷകൻ ആവശ്യപെട്ടിരുന്നു എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ 34 വർഷം പഴക്കമുള്ള കേസിന്റെ വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും എന്നും സൂചന ഉണ്ട്.
അതേസമയം 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്.കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ആന്റണി രാജുവിൻമേൽ ചുമത്തിയിരിക്കുന്ന കുറ്റം.