For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രാദേശിക തലത്തിൽ നില നിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്‌തിയുമായി സി പി എം നേതൃത്വം; കരുനാഗപ്പള്ളിയിൽ കടുത്ത നടപടിക്ക് നീക്കം,

09:38 AM Dec 02, 2024 IST | Abc Editor
പ്രാദേശിക തലത്തിൽ നില നിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്‌തിയുമായി സി പി എം നേതൃത്വം  കരുനാഗപ്പള്ളിയിൽ കടുത്ത നടപടിക്ക് നീക്കം

സി പി എം പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികൾ അലങ്കോലമാക്കുന്ന രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടിയാണ് ഇനിയും വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ ഒരിക്കലും അവഗണിക്കാൻ കഴിയുന്നതല്ലെന്നാണ്   സി  പി എം വിലയിരുത്തൽ. എന്നാൽ ഇപ്പോൾ തത്കാലം അച്ചടക്ക നടപടിയിലേക്ക് നേതൃത്വം കടന്നുവരില്ല എന്നാണ് സൂചന.

സി പി എം നേതൃത്വത്തിന്റെ തീരുമാനം തന്നെ ഇപ്പോൾ നിലവിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും ,സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും, നടക്കട്ടെയെന്നും അതിനും ശേഷമാകാം നടപടി എന്നുമാണ്. സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന നേതാക്കന്മാര്ക്ക് കടുത്ത നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Tags :