Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

12:30 PM Nov 08, 2024 IST | ABC Editor

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്കിടെ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷൻ

നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐ.എ.എസ്. അസോസിയേഷന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സംഭവമുണ്ടായതു പിപി ദിവ്യ ഇത്തരത്തിൽ ഒരു പരാമർശം നടത്തുമ്പോൾ എന്തുകൊണ്ട് കളക്ടർ ഇടപെട്ടില്ല, നവീൻ ബാബുവിനെ എന്തുകൊണ്ട് കളക്ടർ ആശ്വസിപ്പിച്ചില്ല എന്നതടക്കം മാധ്യമങ്ങളിൽ പരാമർശിക്കുന്നുണ്ട് .

 

Tags :
Arun K VijayanKannur collector
Next Article